സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, ഇരയാക്കുന്നത് സ്ത്രീകളെ;  പത്തനംതിട്ട  സ്വദേശി പിടിയിൽ 

പത്തനംതിട്ട  സ്വദേശിയായ  രാജേഷ് ജോര്‍ജ്ജ് ജോസഫ് (41) ആണ് പിടിയിലായത്
സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, ഇരയാക്കുന്നത് സ്ത്രീകളെ;  പത്തനംതിട്ട  സ്വദേശി പിടിയിൽ 

ആലപ്പുഴ: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുന്ന പ്രതി പിടിയില്‍.  പത്തനംതിട്ട  സ്വദേശിയായ  രാജേഷ് ജോര്‍ജ്ജ് ജോസഫ് (41) ആണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുടീവാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്. സിനിമാഷൂട്ടിങ്ങിനാണെന്ന് പറഞ്ഞ് പല സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും അവിടുത്തെ സ്ത്രീ തൊഴിലാളികൾക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉറപ്പ് നല്‍കിയുമായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി. ആലപ്പുഴ കളര്‍കോടുള്ള ഒരു സ്ഥാപനത്തിൻ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.  സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. 

വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് രാജേഷ്. പത്തനംതിട്ട, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുംപടി, ഹില്‍പാലസ് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com