ആലത്തൂരില്‍ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; ഐ എം വിജയന്റെ ഉത്തരമിതാണ്

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്നുള്ള വാര്‍ത്തകള്‍ തള്ളി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ എം വിജയന്‍ 
ആലത്തൂരില്‍ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; ഐ എം വിജയന്റെ ഉത്തരമിതാണ്

രുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്നുള്ള വാര്‍ത്തകള്‍ തള്ളി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ എം വിജയന്‍. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. 

'എന്നെ ഞാനാക്കി മാറ്റിയ ഫുട്‌ബോളിനോടാണ് എന്റെ ഇഷ്ടവും കടപ്പാടുമെല്ലാം. രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളൊന്നും എനിക്ക് വഴങ്ങില്ല. അതുകൊണ്ട് അങ്ങനെയൊരു ചിന്തയേയില്ല. കേരളാ പൊലീസില്‍ മാന്യമായ ജോലിയുണ്ട്. പൂര്‍ണമായ അര്‍പ്പണ ബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. അത് ഉപേക്ഷിച്ച് തത്കാലം എങ്ങോട്ടുമില്ല.' മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

മുന്‍ മുഖ്യമന്ത്രി കരുണാകരും അദ്ദേഹത്തിന്റെ മകന്‍ മുരളീധരനും തന്നെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന്് പറഞ്ഞ വിജയന്‍, ഇപ്പോഴത്തെ ഇടതുമുന്നണിയും തന്നോട് അനുഭാവപൂര്‍വമാണ് പെരുമാറിയത് എന്ന് വ്യക്തമാക്കി.

'അവരോടെല്ലാം നന്ദിയുണ്ട്. പക്ഷെ രാഷ്ട്രീയം എനിക്ക് വഴങ്ങില്ല. പന്തുകളിക്കാരനായി തന്നെ ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹം. ഇപ്പോള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിരീക്ഷകനെന്ന നിലക്ക് ആവുന്നതെല്ലാം ഫുട്‌ബോളിനു വേണ്ടി ചെയ്യുന്നു. കളിയുമായി ബന്ധപ്പെട്ട ഏത് പദവി തന്നാലും സ്വീകരിക്കും. മറ്റൊന്നും വേണ്ട', വിജയന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com