കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം വന്‍ നികുതിയിളവ്: നടപടി വിവാദമാകുന്നു

അടുത്ത പത്ത് വര്‍ഷത്തേക്ക് കണ്ണൂരില്‍ വിമാനത്തിന്റെ ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് ഒരു ശതമാനമായാണ് കുറച്ചത്. 
കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം വന്‍ നികുതിയിളവ്: നടപടി വിവാദമാകുന്നു

കണ്ണൂര്‍: പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ജിഎസ്ടിക്ക് മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്ന സെസും ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയ നടപടി വിവാദമാകുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് കണ്ണൂരില്‍ വിമാനത്തിന്റെ ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് ഒരു ശതമാനമായാണ് കുറച്ചത്. 

കഴിഞ്ഞ നവംബറിലെ മന്ത്രിസഭയോഗ തീരുമാനപ്രകാരമാണ് നടപടി. ആഭ്യന്തര സര്‍വിസുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇ​ന്ധ​ന നി​കു​തി​യി​ൽ ഭീമമായ കു​റ​വ്​ വ​ന്ന​തോ​ടെ വി​മാ​ന​ക​മ്പ​നി​ക​ൾ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തെ ഉ​പേ​ക്ഷി​ച്ച്​ ക​ണ്ണൂ​രി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ മാ​റ്റാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും ആ​ക്ഷേ​പമുണ്ട്. ക​ണ്ണൂ​രി​നൊ​പ്പം പൊ​തു​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​പ്പൂ​രി​നും നി​കു​തി​യി​ള​വ്​ ന​ൽ​ക​ണമെന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും 28 ശ​ത​മാ​ന​മാ​ണ്​ ഈടാ​ക്കു​ന്ന​ത്. 

ഇ​തി​നോ​ട​കം കോ​ഴി​ക്കോ​ട്‌ നി​ന്ന്​ ലാ​ഭ​ക​ര​മാ​യി ന​ട​ന്നി​രു​ന്ന സ്പൈ​സ്‌ ജെ​റ്റ്‌, ഇ​ൻ​ഡി​ഗോ എ​ന്നി​വ​യു​ടെ ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബ​ദ്‌ സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി ക​ണ്ണൂ​രി​ലേ​ക്ക്‌ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്‌. ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക്‌ ഇ​ന്ധ​ന നി​കു​തി 28 ശ​ത​മാ​നം ഈ​ടാ​ക്കുമ്പോ​ൾ ക​ണ്ണൂ​രി​ൽ ഒ​രു ശ​ത​മാ​നം മാ​ത്രം ഈ​ടാ​ക്കു​ന്ന​ത്‌ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എം​കെ രാ​ഘ​വ​ൻ എംപി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക​ത്ത​യ​ച്ചിട്ടുണ്ട്. 

വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട്‌, വ​യ​നാ​ട്‌, മ​ല​പ്പു​റം, പാ​ല​ക്കാ​ട്‌ ജി​ല്ല​ക​ളി​ലെ ഇ​ട​തു സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​മാ​യ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​മാ​രും ഇ​ട​പെ​ട​ണ​മെ​ന്നും രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മ​ല​ബാ​ർ ഡെവലപ്പ്മെന്റ്​ ​ഫോ​റം തി​രു​വ​ന​ന്ത​പു​ര​ത്ത്​ സെ​ക്രേ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ രാ​പ​ക​ൽ സ​മ​ര​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ആ​രോ​പി​ച്ച്​ കാ​ലി​ക്ക​റ്റ്​ ചേം​ബ​ർ ഒാഫ് ​കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും രം​ഗ​ത്തെ​ത്തിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com