ജനവാസ മേഖലയിൽ കടുവ ഇറങ്ങി ; ഭീതിയിൽ നാട്ടുകാർ; ജാ​ഗ്രതാ നിർദേശം

ക​ടു​വ ഇ​റ​ങ്ങി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​നം​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്
ജനവാസ മേഖലയിൽ കടുവ ഇറങ്ങി ; ഭീതിയിൽ നാട്ടുകാർ; ജാ​ഗ്രതാ നിർദേശം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ ഇ​റ​ങ്ങി​. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​ക്ക് സ​മീ​പ​മാ​ണ് ക​ടു​വ ഇ​റ​ങ്ങി​യ​ത്. നാ​യ്ക്ക​ട്ടി, മു​ത്ത​ങ്ങ വ​നാ​തി​ര്‍​ത്തി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ക​ടു​വ ഇ​റ​ങ്ങി​യ​ത്. ജ​ന​വാ​സ പ്ര​ദേ​ശ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ക​ടു​വ ര​ണ്ടു പ​ശു​ക്ക​ളെ ക​ടി​ച്ചു കൊ​ന്നു. 

നാ​ട്ടു​കാ​രു​ടെ ബ​ഹ​ളം വെച്ചതോടെയാണ് കടുവ തിരികെ കാട്ടിലേക്ക് പോയത്. ഇതോടെ പ്രദേശത്തെ നാട്ടുകാർ ഭീതിയിലാണ്. സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി. ക​ടു​വ ഇ​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പ് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ചു. ക​ടു​വ ഇ​റ​ങ്ങി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​നം​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com