വിദ്യാര്‍ഥികള്‍ക്ക് ഇനി ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ രഹസ്യമായി എഴുതിനല്‍കാം; സ്‌കൂളുകളില്‍ സു-രക്ഷാ പെട്ടികള്‍ വരുന്നു

എഴുത്തിലെ വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കും
വിദ്യാര്‍ഥികള്‍ക്ക് ഇനി ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ രഹസ്യമായി എഴുതിനല്‍കാം; സ്‌കൂളുകളില്‍ സു-രക്ഷാ പെട്ടികള്‍ വരുന്നു

കോഴിക്കോട്: വിദ്യാര്‍ഥികള്‍ സ്‌കൂളിലും പുറത്തും നേരിടുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ രഹസ്യമായി എഴുതിനല്‍കാന്‍ സ്‌കൂളില്‍ സു-രക്ഷാപെട്ടികള്‍ വരുന്നു. സുരക്ഷിതം എന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതിനൊപ്പം രക്ഷാകര്‍ത്താക്കള്‍ അറിയാന്‍ എന്ന പദ്ധതിയും വരുന്നു. 'സമഗ്ര ശിക്ഷ'യുടെ ഭാഗമായാണ് നടപ്പാക്കുന്നത്. 

ദേശീയ തലത്തില്‍ രൂപം കൊടുത്ത 'പിങ്ക് ബോക്‌സ്', 'മാ-ബേട്ടി സമ്മേളന്‍' എന്നീ പദ്ധതികളാണ് പുതിയ പേരുകളില്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്.

നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിംഗ് സംവിധാനത്തിന് പുറമെയാണ് സുരക്ഷാപെട്ടികളും ഓരോ ജില്ലയിലും യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ള 75 സ്‌കൂളിലാണ് പെട്ടികള്‍ സ്ഥാപിക്കുന്നത്. എഴുത്തിലെ വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കും. വൊളന്റിയര്‍മാര്‍ ആഴ്ചയില്‍ രണ്ട് തവണ പെട്ടി പരിശോധിക്കും. ഒരു സ്‌കൂളില്‍ രണ്ട് അധ്യാപകര്‍ വീതം ആകെ 150 പേര്‍ക്ക് രണ്ടുദിവസത്തെ പരിശീലനവും നല്‍കും. ഓരോ ജില്ലയിലും മനശാസ്ത്രവിദഗ്ദരായ ഡോക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com