ശബരിമല യുവതി പ്രവേശന ഹര്‍ജി 22ന് പരിഗണിക്കില്ല

ഭരണഘടനാ ബഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദുമല്‍ഹോത്ര അവധിയായതിനാല്‍ പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിണിക്കാന്‍ ഇടയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയാണ് സൂചന നല്‍കിയത്
ശബരിമല യുവതി പ്രവേശന ഹര്‍ജി 22ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി:  ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രികളെ പ്രവേശിപ്പിച്ച ഭരണഘടനാബഞ്ച് വിധിക്ക് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതിി 22ന് പരിഗണിക്കാന് ഇടയില്ല.  ഭരണഘടനാ ബഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദുമല്‍ഹോത്ര അവധിയായതിനാല്‍ പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിണിക്കാന്‍ ഇടയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയാണ് സൂചന നല്‍കിയത്. അയ്യപ്പഭക്തകളുടെ ദേശീയ കൂട്ടായ്മക്കുവേണ്ടി പുനപരിശോധനാ ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ വിഷയം ഉന്നയിച്ചപ്പോഴാണ് 22ന് കേസ് പരിഗണിക്കുമോയെന്ന കാര്യം സംശയമാണെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. തുടര്‍നടപടികള്‍ എന്തായിരിക്കുമെന്ന ചോദ്യത്തിന് നമുക്ക് നോക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ആര്‍എഫ് നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ ബഞ്ച് സപ്തംബര്‍ 28നാണ് ഭുരിപക്ഷത്തില്‍ ശബരിമല യുവതി പ്രവേശം അനുവദിച്ചത്. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് എതിര്‍ത്ത് വിധി പുറപ്പെടുവിച്ചത്. ദീപക് മിശ്ര വിരമിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഭരണഘടനാ ബഞ്ചില്‍ അംഗമായി. വിധി പറഞ്ഞ ജഡ്ജിമാര്‍ തന്നെയാണ് പുനപരിശോധനാഹര്‍ജികളും പരിഗണിക്കേണ്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com