കൊടുവള്ളി തെരഞ്ഞടുപ്പ്: ഹൈക്കോടതി വിധിക്ക് താത്കാലിക സ്റ്റേ

തെരഞ്ഞടുപ്പ് റദ്ദാക്കിയ അതേ ബഞ്ച് തന്നെയാണ് വിധി നടപ്പാക്കുന്നത് മുപ്പത് ദിവസത്തേക്ക് സ്റ്റേ ചെയ്തത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമിപിക്കുന്നതിനാണ് താത്കാലിക സ്റ്റേ
കൊടുവള്ളി തെരഞ്ഞടുപ്പ്: ഹൈക്കോടതി വിധിക്ക് താത്കാലിക സ്റ്റേ

കൊച്ചി: കൊടുവള്ളി തെരഞ്ഞടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് താത്കാലിക സ്റ്റേ. തെരഞ്ഞടുപ്പ് റദ്ദാക്കിയ അതേ ബഞ്ച് തന്നെയാണ് വിധി നടപ്പാക്കുന്നത് മുപ്പത് ദിവസത്തേക്ക് സ്റ്റേ ചെയ്തത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമിപിക്കുന്നതിനാണ് താത്കാലിക സ്റ്റേ. അത് വരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ സഭാ സമ്മേളനത്തില്‍ വോട്ട് ചെയ്യാനോ, ആനൂകൂല്യങ്ങള്‍ കൈപ്പറ്റാനോ കഴിയില്ല. കാരാട്ട്  നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി നടപടി.

അതേസമയം ലീഗ് സ്ഥാനാര്‍ത്ഥി എംഎ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടി തള്ളി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാക്ക് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനകം വിരമിക്കുന്ന ജഡ്ജിയാണ് വിധി പ്രഖ്യാപനം നടത്തിയത്. ഇതില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ എല്‍ഡിഎഫുമായി ആലോചിച്ച് തീരുമാനിക്കും.

ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

റസാഖിനെതിരെ എല്‍ഡിഎഫ് നടത്തിയ പ്രചരണമാണ് വ്യക്തിഹത്യ നടത്തിയെന്ന നിഗമനത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത്. റസാഖ് മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലായിരുന്ന കാലത്ത് ഒരാളുടെ 20000 രൂപ തട്ടിയെടുത്തു എന്നൊരു കേസുണ്ടായിരുന്നു. ഈ കേസില്‍ പിന്നീട് റസാഖ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് പരാതിക്കാരനെ കണ്ടുപിടിച്ച് അയാളെക്കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥി തട്ടിപ്പുകാരനാണെന്ന തരത്തില്‍ വീഡിയോ ചിത്രീകരികുക്കയും അത് മണ്ഡ!ലത്തിലെങ്ങും പ്രചരിപ്പിക്കുകയും ചെയ്തതായി ഹൈക്കോടതി കണ്ടെത്തി. 

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി പൊലീസ് സ്‌റ്റേഷനില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത പ്രചരണ ജീപ്പിലാണ് ഇതിനായി പ്രചരണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായ എംകെ സുരേഷ് ഇതേ കാര്യം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുന്ന വീഡിയോയും പരാതിക്കാരനായ കെപി മുഹമ്മദ് ഹൈക്കോടതിയില്‍ ഹാജരാക്കി. 

നേരത്തെ 2016 ജൂണില്‍ ഹൈക്കോടതിയില്‍ ഈ കേസിനെതിരെ കാരാട്ട് റസാഖ് തടസ്സവാദ ഹര്‍ജി നല്‍കിയെങ്കിലും അത് കോടതി തള്ളിയിരുന്നു. പിന്നീട് കാരാട്ട് റസാഖ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് നടക്കട്ടെ എന്ന് നിര്‍ദേശിച്ചു സുപ്രീംകോടതിയും ഹര്‍ജി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com