കവർച്ചകൾ ഇനി ലൈവായി കാണും; ഓരോ ചലനവും നിരീക്ഷിക്കാൻ പൊലീസ്

എടിഎമ്മിലും ജ്വല്ലറികളിലും മറ്റുമുള്ള മോഷണങ്ങടക്കമുള്ളവ തടയാൻ നൂതന പദ്ധതിയുമായി കേരള പൊലീസ്
കവർച്ചകൾ ഇനി ലൈവായി കാണും; ഓരോ ചലനവും നിരീക്ഷിക്കാൻ പൊലീസ്

തിരുവനന്തപുരം: എടിഎമ്മിലും ജ്വല്ലറികളിലും മറ്റുമുള്ള മോഷണങ്ങടക്കമുള്ളവ തടയാൻ നൂതന പദ്ധതിയുമായി കേരള പൊലീസ്. പണമിടപാട‌് സ്ഥാപനങ്ങൾക്കും ജ്വല്ലറികൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും  നൂതന സുരക്ഷാ പദ്ധതിയായ  ‘സെൻട്രൽ ഇൻട്രൂഷ്യൽ മോണിറ്ററിങ‌് സിസ‌്റ്റം’ (സിഐഎംഎസ‌്) കേരള പൊലീസ‌് നടപ്പാക്കുന്നു. നുഴഞ്ഞു കയറുന്നവരുടെ  ഓരോ ചലനവും നിരീക്ഷിക്കാൻ ഇതിലൂടെ പൊലീസിന് സാധിക്കും. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക‌് സർക്കാർ അനുമതി നൽകി. രാജ്യത്ത‌് ആദ്യമായാണ‌് ഇത്തരം  സുരക്ഷാ സംവിധാനം.  

പൊതുമേഖലാ- ഷെഡ്യൂൾഡ്- സഹകരണ ബാങ്കുകൾ,  എംടിഎം,  ട്രഷറികൾ, ജ്വല്ലറികൾ, മാളുകൾ തുടങ്ങിയ വലിയ വ്യാപാര സ്ഥാപനങ്ങളാണ‌് പദ്ധതിയിൽ വരിക. ഈ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളെ  പൊലീസ‌് ആസ്ഥാനത്തെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. ക്യാമറകളിൽ സെൻസർ ഘടിപ്പിച്ച‌് ഇന്റർഫേസ‌് യൂണിറ്റുമായി  ബന്ധിപ്പിച്ചാകും  ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാക്കുക. 24 മണിക്കൂറും പൊലീസ‌് ദൃശ്യങ്ങൾ നിരീക്ഷിക്കും.  അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ   ജില്ലാ പൊലീസ‌് കൺട്രോൾ റൂമിലേക്കും അടുത്ത പൊലീസ‌് സ‌്റ്റേഷനിലേക്കും കൈമാറും.

ഇതിനാൽ  പൊലീസിന‌് അതിവേഗം സംഭവ സ്ഥലത്തെത്താം. എല്ലാ സ്ഥാപനങ്ങളിലെയും ചുമതലപ്പെട്ടയാളുടെ ഫോൺ നമ്പരിലേക്ക‌് ദൃശ്യം സഹിതം വിവരം കൈമാറും. നിലവിൽ  കവർച്ചയടക്കം നടന്നാൽ   ദൃശ്യം കാമറയിൽ പതിയുമെങ്കിലും ഏറെ വൈകിയാകും സംഭവം പുറത്തറിയുക. അപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com