കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത : രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ചു

പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ചു. പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തിരുവല്ല വേങ്ങലിലാണ് സംഭവം. 

കര്‍ഷക തൊഴിലാളികളായ കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com