ശതം സമര്‍പ്പയാമി' : വ്യാജ ഫേസ്ബുക്ക് ഐ ഡിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിംഗ് നടത്തുന്നു; മുന്നറിയിപ്പുമായി ശബരിമല കര്‍മ്മസമിതി

കര്‍മ്മസമിതിയുടെ വ്യാജ ഫേസ്ബുക്ക് ഐ ഡി ഉണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിംഗ് നടത്തുന്നു
ശതം സമര്‍പ്പയാമി' : വ്യാജ ഫേസ്ബുക്ക് ഐ ഡിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിംഗ് നടത്തുന്നു; മുന്നറിയിപ്പുമായി ശബരിമല കര്‍മ്മസമിതി


കൊച്ചി : കര്‍മ്മസമിതിയുടെ വ്യാജ ഫേസ്ബുക്ക് ഐ ഡി ഉണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ശതം സമര്‍പ്പയാമി' എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് ഫണ്ട് റൈസിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ശബരിമല കര്‍മ്മ സമിതി അറിയിച്ചു. വ്യാജന്മാരെ സൂക്ഷിക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കി. 

'ശതം സമര്‍പ്പയാമി' സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല വ്യക്തമാക്കി. എന്നാല്‍ ചില ഛിദ്ര ശക്തികള്‍ ഈ ക്യാമ്പയിനിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അയ്യപ്പ ഭക്തരുടെ മനസില്‍ സംശയം ജനിപ്പിക്കാന്‍ കര്‍മ്മസമിതിയുടെ account Number എഡിറ്റ് ചെയ്ത് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. കര്‍മ്മസമിതിയുടെ Bank Account ധനലക്ഷ്മി ബാങ്കില്‍ ( Branch :Kaloor , Eranakulam) ആണെന്നും ശശികല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com