പണ്ഡിറ്റ‌് കറുപ്പന്റെ മകൾ പ്രൊഫ. കെ കെ പാർവതി അന്തരിച്ചു

നവോഥാന നായകൻ പണ്ഡിറ്റ‌് കറുപ്പന്റെ ഏക മകൾ പ്രൊഫ. കെ കെ പാർവതി(84) അന്തരിച്ചു
പണ്ഡിറ്റ‌് കറുപ്പന്റെ മകൾ പ്രൊഫ. കെ കെ പാർവതി അന്തരിച്ചു

കൊച്ചി: നവോഥാന നായകൻ പണ്ഡിറ്റ‌് കറുപ്പന്റെ ഏക മകൾ പ്രൊഫ. കെ കെ പാർവതി(84) അന്തരിച്ചു. കടവന്ത്ര ഗിരിനഗർ കൃഷ‌്ണ കൃപയിലായിരുന്നു താമസം.  

എറണാകുളം സെന്റ‌് തെരേസാസ‌് കോളേജ‌ിൽ 20 വർഷം ബോട്ടണി വകുപ്പ‌് മേധാവിയായിരുന്നു. ബോട്ടണി വിഭാഗത്തെ ഗവേഷണ വിഭാഗമായി ഉയർത്തുന്നതിൽ പ്രധാന പങ്ക‌് വഹിച്ചു. കോളേജിൽ നിന്നും വിരമിക്കുന്നത‌് വരെ കോളേജും ഹോസ‌്റ്റലിലുമായിരുന്നു ജീവിതം. സപ‌്തതി ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. അവിവാഹിതയാണ‌്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com