കെഎഎസില്‍ സംവരണം ഉറപ്പാക്കും; വരുമാനപരിധി എട്ടുലക്ഷത്തില്‍ താഴെയെന്ന് എ കെ ബാലന്‍  

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍
കെഎഎസില്‍ സംവരണം ഉറപ്പാക്കും; വരുമാനപരിധി എട്ടുലക്ഷത്തില്‍ താഴെയെന്ന് എ കെ ബാലന്‍  

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഗസ്റ്റഡ്, നോണ്‍ ഗസ്റ്റഡ് വിഭാഗങ്ങളിലും സംവരണം ഉറപ്പാക്കും. ഇതിനായി ചട്ടത്തില്‍ ഭേദഗതി വരുത്തും. ആര്‍ക്കും ആശങ്കവേണ്ടെന്നും നിയമമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികസംവരണത്തിനുളള വരുമാനപരിധി എട്ടുലക്ഷത്തില്‍ താഴെയായിരിക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

മുന്നോക്ക സമുദായങ്ങളിലെ താഴെത്തട്ടിലുളള പാവപ്പെട്ടവര്‍ക്കായിരിക്കും സാമ്പത്തിക സംവരണം ഉറപ്പുവരുത്തുക. അവര്‍ക്കുളള ആനുകൂല്യം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. പാവങ്ങള്‍ക്ക് സംവരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അത് വേറെ ആര്‍ക്കും കൊടുക്കുകയുമില്ല. പത്തുശതമാനം സംവരണം എങ്ങനെ നടപ്പാക്കാം, സംവരണത്തിനുളള വരുമാന പരിധി നിശ്ചയിക്കല്‍ എന്നികാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനം വരുന്ന മുറയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com