മുറ്റത്തെ തുളസി ഇനി നിസാരക്കാരിയല്ല ; അന്താരാഷ്ട്ര ഗുണ നിലവാര സൂചിക ഉടന്‍

തുളസിയെ കൂടാതെ കാട്ടുകുറുവ, വെളുത്തുള്ളി, ഇഞ്ചി, വറ്റല്‍മുളക്, ജാതിക്ക, കുങ്കുമപ്പൂവ്, ഗ്രാമ്പൂ എന്നിവയ്ക്കും ഇത്തവണ സൂചിക ലഭിക്കും. 
മുറ്റത്തെ തുളസി ഇനി നിസാരക്കാരിയല്ല ; അന്താരാഷ്ട്ര ഗുണ നിലവാര സൂചിക ഉടന്‍

തിരുവനന്തപുരം : തുളസിക്ക് അന്താരാഷ്ട്ര ഗുണനിലവാര സൂചിക നല്‍കുന്നതിനുള്ള തീരുമാനം അവസാനഘട്ടത്തിലേക്ക് എത്തിയതായി കോഡെക്‌സ് കമ്മീഷന്‍. സൂചിക ലഭിക്കുന്നതോടെ മരുന്നിനും ഭക്ഷണത്തിനും തുളസിയെയും തുളസിയടങ്ങിയ ഉത്പന്നങ്ങളെയും നിര്‍ദ്ദേശിക്കുന്നത് വര്‍ധിക്കും. 

തുളസിയെ കൂടാതെ കാട്ടുകുറുവ, വെളുത്തുള്ളി, ഇഞ്ചി, വറ്റല്‍മുളക്, ജാതിക്ക, കുങ്കുമപ്പൂവ്, ഗ്രാമ്പൂ എന്നിവയ്ക്കും ഇത്തവണ സൂചിക ലഭിക്കും. 
തോട്ടത്തുളസി, കുരുമുളക്, ജീരകം എന്നിവയ്ക്ക് കമ്മീഷന്‍ നേരത്തേ സൂചിക നല്‍കിയിരുന്നു. 

ആഗോള ഭക്ഷ്യവിപണിക്ക് ആവശ്യമായ രീതിയില്‍സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് ഗുണനിലവാരം നിശ്ചയിക്കുന്ന സമിതിയാണ് കോഡെക്‌സ് സമിതി. ഭക്ഷ്യസുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനും വിപണിക്കാവശ്യമായ രീതിയില്‍ സൂചിക നിശ്ചയിക്കുകയും ചെയ്യുന്നതിന് ലോകാരോഗ്യ സംഘടനും എഫ്എഒയും സംയുക്തമായി രൂപീകരിച്ച സംഘടനയാണ് കോഡെക്‌സ്. ഇന്ത്യയ്ക്കാണ് ഈ സമിതിയുടെ നടത്തിപ്പ് ചുമതല.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com