രണ്ട്മാസം മുന്‍പും മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതായി വിവരം: ബോട്ട് കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ സേനക്ക് നിര്‍ദേശം നല്‍കി

12നു മുനമ്പത്തു നിന്നു ബോട്ടില്‍ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ അനൗദ്യോഗികമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിക്കു കൈമാറിയതായും വിവരം.
രണ്ട്മാസം മുന്‍പും മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതായി വിവരം: ബോട്ട് കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ സേനക്ക് നിര്‍ദേശം നല്‍കി

കൊച്ചി: മുനമ്പത്ത് നിന്നും ഓസ്‌ട്രേലിയയിലേക്ക് ആളുകളെ കടത്തിയ ബോട്ട് കണ്ടെത്താന്‍ ഓസ്‌ട്രേലിയയുടെ കുടിയേറ്റ നിയന്ത്രണ ഏജന്‍സിയായ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (ഡിഐബിപി) അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് (ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ്) നിര്‍ദേശം നല്‍കിയതായി വിവരം.

12നു മുനമ്പത്തു നിന്നു ബോട്ടില്‍ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ അനൗദ്യോഗികമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിക്കു കൈമാറിയതായും വിവരം. രണ്ട് മാസം മുന്‍പും മുനമ്പത്തു നിന്നു മനുഷ്യക്കടത്തു നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്ന് ഹോട്ട് കയറി പോയത്.

കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണി പ്രഭു ദണ്ഡവാണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇടത്താവളം ഇന്തൊനീഷ്യയിലെ ജാവയാണ്. ജാവയ്ക്കു സമീപം ചെറുദ്വീപുകളിലാണു മനുഷ്യക്കടത്തുകാരുടെ ബോട്ടുകള്‍ സുരക്ഷിതമായി അടുപ്പിക്കുക. 

കടല്‍ കടന്നെത്തുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളെ അവരുടെതന്നെ യാത്രാരേഖകളിലും ബംഗ്ലദേശ്, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ വ്യാജ മലേഷ്യന്‍ പാസ്‌പോര്‍ട്ടിലുമാണു ജാവയില്‍നിന്നു ചെറുസംഘങ്ങളായി ചരക്കുകപ്പലുകളില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ എത്തിക്കുന്നത്. 

ഇത്തരത്തില്‍ അനധികൃതമായി എത്തുന്ന കുടിയേറ്റക്കാര്‍ 
ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ പിടിയില്‍ അകപ്പെട്ടാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയാറാകുന്നതുവരെ ഇവരെ പുനരധിവാസ ക്യാംപുകളില്‍ താമസിപ്പിക്കുന്നതാണ് രീതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com