മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാർ എന്തിനു സഹിക്കണം; എം പാനൽ നിയമനങ്ങളുടെ ആവശ്യമെന്താണ്; കെഎസ്ആർടിസിയോട് സുപ്രീം കോടതി

കെഎസ്ആർടിസി മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാർ എന്തിനു സഹിക്കണമെന്ന് സുപ്രീം കോടതി
മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാർ എന്തിനു സഹിക്കണം; എം പാനൽ നിയമനങ്ങളുടെ ആവശ്യമെന്താണ്; കെഎസ്ആർടിസിയോട് സുപ്രീം കോടതി

ന്യൂഡൽഹി: കെഎസ്ആർടിസി മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാർ എന്തിനു സഹിക്കണമെന്ന് സുപ്രീം കോടതി. താത്കാലിക ജീവനക്കാരനായിരിക്കെയുളള സേവന കാലാവധിയും പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി കക്ഷി ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സമർപ്പിച്ച അപേക്ഷ പരി​ഗണിച്ചായിരുന്നു കോടതി നടപടി.

എം പാനൽ നിയമനം നടത്തുന്നതതെന്തിനാണെന്ന് പരമോന്നത നീതിപീഠം ചോദിച്ചു. നഷ്ടത്തിന്‍റെ കാരണം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. 

മാസം 110 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 428 കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com