നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയെന്ന് മഞ്ജു വാര്യര്‍

നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം
നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയെന്ന് മഞ്ജു വാര്യര്‍

കൊച്ചി: പത്മ പുരസ്‌കാരം നമ്പി നാരായണന് നല്‍കാനുള്ള തീരുമാനം കാലത്തിന്റെ കാവ്യനീതിയെന്ന് നടി മഞ്ജു വാര്യര്‍. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. 

പത്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കല്‍ക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. സംഗീതജ്ഞന്‍ കെ.ജി.ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു മഞ്ജു ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കല്‍ക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസില്‍ വിടര്‍ന്നു നില്കുന്നു  വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേര്‍ക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞന്‍ കെ.ജി.ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവര്‍ക്കും പ്രണാമം. അതിനൊപ്പം ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചവര്‍ക്കും പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വിവിധ മേഖലകളില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com