നമ്പി നാരായണനെ വിമര്‍ശിക്കാന്‍ വ്യാജ വാട്‌സ്ആപ്പ് മെസേജിനെ കൂട്ടുപിടിച്ചു; സെന്‍കുമാറിനെ 'കേശവന്‍ മാമനാക്കി' സോഷ്യല്‍ മീഡിയ

നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ടിപി സെന്‍കുമാറിന്റെ അമളിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
നമ്പി നാരായണനെ വിമര്‍ശിക്കാന്‍ വ്യാജ വാട്‌സ്ആപ്പ് മെസേജിനെ കൂട്ടുപിടിച്ചു; സെന്‍കുമാറിനെ 'കേശവന്‍ മാമനാക്കി' സോഷ്യല്‍ മീഡിയ


മ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ടിപി സെന്‍കുമാറിന്റെ അമളിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹൈദരാബാദ് സ്വദേശിയായ പതിനൊന്നുകാരനെ കുറിച്ചുള്ള സെന്‍കുമാറിന്റെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇടക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചിരി പടര്‍ത്തിയ 'സുമേഷ് കാവിപ്പടയുടെ' വാട്‌സ്ആപ് ജീവിതം' എന്ന ട്രോള്‍ കഥയിലെ ഗ്രൂപ്പിലെ 'കേശവന്‍ മാമനെ' കണ്ടെത്തിയെന്നാണ് ട്രോളന്‍മാര്‍ പരിഹസിക്കുന്നത്. 


ഗ്രൂപ്പുകളുടെ സ്വഭാവം പരിഗണിക്കാതെ, ചര്‍ച്ചകളുടെ സന്ദര്‍ഭം മനസ്സിലാക്കാതെ ഫോര്‍വേഡ് ചെയ്തു വിടുന്ന ഒരു വിഭാഗമാളുകളെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ രൂപംകൊടുത്ത ഒരു കഥാപാത്രമാണ് കേശവന്‍ മാമന്‍. 

വാട്‌സാപ്പില്‍ പ്രചരിച്ചിരുന്ന വ്യാജ മെസ്സേജുകളിലൊന്നാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ വെബ്‌സൈറ്റ് ഹൈക്ക് ചെയ്ത ഹൈദരാബാദിലെ 11കാരന്‍. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റിന് ഒഫിഷ്യല്‍ വെബ്‌സൈറ്റില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. 

' നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ കൊച്ചുകുട്ടിമുതല്‍ വലിയ ആളുകള്‍ വരെയുള്ള നിരവധി പേരുണ്ട്. ഹൈദരാബാദിലെ ഒരു കൊച്ചുകുഞ്ഞ് 11 പതിനഞ്ച് വയസുള്ള ഒരു കുട്ടി വളരെ കഷ്ടപ്പെട്ട് പൈസ സ്വരുക്കൂട്ടി ഒരു കമ്പ്യൂട്ടര്‍ വാങ്ങി. ആദ്യം ഹാക്ക് ചെയ്തു. അതിന് അവന് ശിക്ഷകിട്ടി. അതിന് ശേഷം അവന്‍ ഹാക്ക് ചെയ്തത് അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റാണ്. ഇതിന് ശേഷം അവര്‍ ഇവിടെ വന്നു. ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. കുട്ടിക്കെതിരെ കേസെടുക്കുകയല്ല ചെയ്തത്. അവന് എത്തിക്കല്‍ ഹാക്കിങ്ങിന്റെ ട്രെയിനിങ് കൊടുത്തു. ഇന്ന് ലോകത്ത് ഏറ്റവും കൂടതല്‍ ശമ്പളം വാങ്ങുന്ന ആളാണ് അവന്‍. 20 വയസില്‍ താഴെയേ പ്രായമുള്ളൂ. നമ്മുടെ വാട്‌സ് ആപ്പിലൊക്കെ വന്നിട്ടുണ്ട്. പേര് ഞാന്‍ വിട്ടുപോയി. ഹൈദരാബാദിലുള്ള ഒരു കുട്ടിയാണ് എന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com