കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരി തെറിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ വിരമിക്കുന്ന ഒഴിവിലേക്ക് അഡീഷണല്‍ സെക്രട്ടറി ഡോക്ടര്‍ വി വേണുവിനെ നിയമിച്ചു.
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരി തെറിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. പകരം ചുമതല എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിന് നല്‍കി. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 

റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ വിരമിക്കുന്ന ഒഴിവിലേക്ക് അഡീഷണല്‍ സെക്രട്ടറി ഡോക്ടര്‍ വി വേണുവിനെ നിയമിച്ചു. ഡിപിഐ കെ വി മോഹന്‍കുമാറിനെ മാറ്റി. ബിഎസ് തിരുമേനിക്കാണ് പകരം ചുമതല. വിആര്‍ പ്രേംകുമാറിനെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. ഉഷ ടൈറ്റസിന് ഊര്‍ജം- പരിസ്ഥിതി വകുപ്പുകളുടെ അധികച്ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com