എറണാകുളം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസില്‍ തീരുമാനം; വി ഡി സതീശന് ചുമതല 

ചൊവ്വാഴ്ച ചേര്‍ന്ന ഡിസിസി നേതൃയോഗത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു
എറണാകുളം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസില്‍ തീരുമാനം; വി ഡി സതീശന് ചുമതല 

കൊച്ചി:  എറണാകുളം നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. ചൊവ്വാഴ്ച ചേര്‍ന്ന ഡിസിസി നേതൃയോഗത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു.

ആറിന് എറണാകുളം മണ്ഡലത്തിലെ നേതൃയോഗം ചേരും. വി ഡി സതീശന്‍ എംഎല്‍എയ്ക്കാണ് എറണാകുളം മണ്ഡലത്തിന്റെ ചുമതല. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ പത്തൊമ്പത് സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കൊണ്ടല്ലെന്ന ചര്‍ച്ചയും യോഗത്തില്‍ ഉണ്ടായി. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമാര്‍ പോലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്നും സര്‍ക്കാരിനോട് വിരോധമുളള ജനങ്ങള്‍ വോട്ടുചെയ്തതുകൊണ്ടാണ് ജയിച്ചതെന്നും രണ്ട് ഭാരവാഹികള്‍ പറഞ്ഞു.

എന്നാല്‍ ബൂത്ത് പ്രസിഡന്റുമാര്‍ വിയര്‍പ്പൊഴുക്കിയതിന്റെ ഫലം തന്നെയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് പറഞ്ഞ് മറ്റൊരാള്‍ അതിനെ എതിര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com