വാദം പൂര്‍ത്തിയായി; ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ദിന്‍ദോഷി കോടതി ജഡ്ജി എംഎച്ച് ഷെയ്ക് വിധി പറയും
വാദം പൂര്‍ത്തിയായി; ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിഹാര്‍ യുവതി നല്‍കിയ പീഡനപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ദിന്‍ദോഷി കോടതി ജഡ്ജി എംഎച്ച് ഷെയ്ക് വിധി പറയും. യുവതി കഴിഞ്ഞ വ്യാഴാഴ്ച സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഷാകന്റെ വാദം ചൊവ്വാഴ്ച കോടതി വാദം കേട്ടു. ഇതിനിടയില്‍ ഭോജ്പുരി നടനുമായി ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാനാണ് ബിനോയിയുടെ അഭിഭാഷകന്‍ ശ്രമിച്ചത്. 

പരാതിക്കാരി സമര്‍പ്പിച്ച രേഖയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ്  ബിനോയിയുടെതല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോര്‍ട്ടാണെന്നും യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ പറഞ്ഞു. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര്‍ ബിനോയ് എന്നാണ്. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിയുണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാവാണെന്നും ജാമ്യം കിട്ടിയാല്‍ തെളിവ് നശിപ്പിക്കുമെന്നും തന്റെയും മകന്റെയും ജീവന് ഭീഷണിയാവുമെന്നും യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com