അപകടത്തില്‍പ്പെട്ടയാള്‍ രക്തം വാര്‍ന്നു മരിച്ച  സംഭവം; പൊലീസ് അനാസ്ഥ; മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം
അപകടത്തില്‍പ്പെട്ടയാള്‍ രക്തം വാര്‍ന്നു മരിച്ച  സംഭവം; പൊലീസ് അനാസ്ഥ; മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി


കോട്ടയം: വെമ്പള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസ് അനാസ്ഥകാട്ടിയെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കോട്ടയം വെമ്പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുറവിലങ്ങാട് സ്വദേശിയായ റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും റോഡില്‍ വീണു. ഈ സമയത്താണ്  തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പിലെ പോലീസ് വാഹനം അതുവഴി കടന്നുപോയത്. എന്നാല്‍ ഈ വാഹനത്തില്‍ പരിക്കേറ്റവരെ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് പരിക്കേറ്റ് കിടന്നിരുന്ന റോണി ജോയെ  പോലീസ് വാഹനം എത്തി അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായത്. എന്നാല്‍, റോഡില്‍ കിടന്ന് രക്തം വാര്‍ന്നുപോകുന്ന അവസ്ഥയിലായിരുന്ന റോണിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അത് വിസമ്മതിക്കുകയായിരുന്നു. എ.ആര്‍ ക്യാമ്പിലെ കറുകച്ചാലില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു അവര്‍. റോണി ജോയെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com