ലിസ വേയ്‌സ് മതപരിവര്‍ത്തനം സൂചിപ്പിച്ച് അമ്മയ്ക്ക് സന്ദേശമയച്ചു: ജര്‍മ്മന്‍ യുവതി വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷണം

മാര്‍ച്ച് 7ന് തലസ്ഥാനത്ത് എത്തിയ ലിസ വേയ്‌സ് 10ന് അമ്മ കാത്രി വെയ്‌സിന് മതപരിവര്‍ത്തനം സംബന്ധിച്ച ഒരു സന്ദേശമയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ലിസ വേയ്‌സ് മതപരിവര്‍ത്തനം സൂചിപ്പിച്ച് അമ്മയ്ക്ക് സന്ദേശമയച്ചു: ജര്‍മ്മന്‍ യുവതി വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. യുവതി കണ്ടെത്താന്‍ സംസ്ഥാന പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെ യെല്ലോ നോട്ടിസും ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടിസിന് സമാനമായി, കാണാതായവരെ കണ്ടെത്താനായി രാജ്യാന്തര തലത്തില്‍ പുറപ്പെടുവിക്കുന്നതാണ് യെല്ലോ നോട്ടിസ്. 

മാര്‍ച്ച് 7ന് തലസ്ഥാനത്ത് എത്തിയ ലിസ വേയ്‌സ് 10ന് അമ്മ കാത്രി വെയ്‌സിന് മതപരിവര്‍ത്തനം സംബന്ധിച്ച ഒരു സന്ദേശമയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. ലിസയുടെ തിരോധാനത്തെക്കുറിച്ച് കൊച്ചി സിറ്റി ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 

യുവതിയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരന്‍ മുഹമ്മദ് അലി നെടുമ്പാശേരി വിമാനത്താവളം വഴിയാണു മടങ്ങിയതെന്ന വിവരത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയില്‍ അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷാഡോ പൊലീസും തിരച്ചിലിന്റെ ഭാഗമാണ്.  

സംസ്ഥാന പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടിസിനെ തുടര്‍ന്നു ദിവസേന നിരവധി പേര്‍ ഫോണിലൂടെയും അല്ലാതെയും പൊലീസിനെ ബന്ധപ്പെടുന്നുതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പലയിടങ്ങളിലും ഇവരെ കണ്ടതായി ഫോണ്‍കോളുകളും വരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. 

എന്നാല്‍ വിശ്വാസ്യയോഗ്യമായ വിവരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. ഇവര്‍ രാജ്യ അതിര്‍ത്തി വഴി മറ്റു രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ടോയെന്നതും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com