സിനിമാപ്പൂച്ച 'സ്‌നോബെല്ലിനെ' കാണാനില്ല ; വിഷമത്തോടെ വീട്ടുകാര്‍

അയ്യന്തോള്‍ നിരപ്പേല്‍ വീട്ടിലെ രണ്ടാം ക്ലാസുകാരി റിവിയ റോയിയുടെ ഓമനപ്പൂച്ചയെയാണ് കാണാതായത്
സിനിമാപ്പൂച്ച 'സ്‌നോബെല്ലിനെ' കാണാനില്ല ; വിഷമത്തോടെ വീട്ടുകാര്‍

തൃശൂര്‍ :  കാര്‍ട്ടൂണ്‍ സിനിമ കണ്ട് ഇഷ്ടംകൂടിയപ്പോള്‍ വാങ്ങിയ പൂച്ചയെ കാണാനില്ല. അയ്യന്തോള്‍ സിവില്‍ ലെയിന്‍ അവന്യു നമ്പര്‍ ഒന്നില്‍ പാര്‍ക്ക് സിറ്റി റെസിഡന്‍സിയിലെ നിരപ്പേല്‍ വീട്ടിലെ രണ്ടാം ക്ലാസുകാരി റിവിയ റോയിയുടെ ഓമനപ്പൂച്ചയെയാണ് കാണാതായത്. 

സ്റ്റുവര്‍ട്ട് ലിറ്റില്‍ എന്ന കാര്‍ട്ടൂണ്‍ സിനിമ  കണ്ട് അതിലെ സ്‌നോബെല്‍ എന്ന പൂച്ചയോട് ഇഷ്ടം തോന്നിയാണു റിവിയ ഇത്തരത്തിലൊരു പൂച്ചയെ വേണമെന്നു വാശിപിടിച്ചത്. ഇതേത്തുടര്‍ന്ന് പൂച്ചവളര്‍ത്തുന്ന സുഹൃത്തുക്കളുമായി വീട്ടുകാര്‍ ബന്ധപ്പെട്ടു. ഒടുവില്‍ പൂച്ചപ്രേമം കണ്ട് സുഹൃത്ത് സമ്മാനമായി നല്‍കിയതാണ് പേര്‍ഷ്യന്‍ പൂച്ചയെ.

കാര്‍ട്ടൂണ്‍ കഥാപാത്രമായ സ്‌നോബെല്ലിന്റെ പേരിട്ടാണ് റിവിയ ഈ പൂച്ചയെ ഓമനിച്ച് വളര്‍ത്തിയത്. ഒരു  വര്‍ഷത്തിലേറെ വളര്‍ത്തിയ പൂച്ച വീട്ടിലെ അംഗത്തെപ്പോലെയായി. രാവിലെ കിടക്കയില്‍ കയറി വീട്ടുകാരെ വിളിച്ചുണര്‍ത്തുമായിരുന്നു. രാത്രി പിണങ്ങി ടെറസിലേക്കു പോയി അവിടെ കിടക്കുന്നതും ശീലമായിരുന്നു. 

എന്നാല്‍ രണ്ടുദിവസം മുന്‍പ് വൈകിട്ടു ടെറസില്‍ കയറിപ്പോയ പൂച്ചയെ പിന്നീട് വീട്ടുകാര്‍ കണ്ടിട്ടില്ല. പുറത്തിറങ്ങിപ്പോയ പൂച്ചയ്ക്ക് വഴിതെറ്റിയതാണോയന്നാണ് വീട്ടുകാരുടെ ആശങ്ക. ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ സ്‌നോബെല്ലിനെ തിരിച്ചുതരണമെന്നാണ് കുഞ്ഞ് റിവിയയുടെ അപേക്ഷ. ഫോണ്‍: 8111893455.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com