ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍; സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദേശം

ണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള നടപടിയെടുക്കാന്‍ ആന്തൂര്‍ നഗരസഭയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം
ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍; സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള നടപടിയെടുക്കാന്‍ ആന്തൂര്‍ നഗരസഭയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇക്കാര്യത്തില്‍ നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ അഡീഷനല്‍ സെക്രട്ടറി ടികെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിര്‍മാണത്തില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ അഞ്ച് ചട്ടലംഘനങ്ങള്‍ ഉള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ പരിഹരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവിലെ നിര്‍ദേശം.

സ്വന്തം സമ്പാദ്യം മുഴുവന്‍ ചെലവാക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നഗരസഭ മനപൂര്‍വം സാജന്റെ സ്ഥാപനത്തിന് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സാജന്റെ ആത്മഹത്യ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com