ക്ഷമയും വിവേകവുമുള്ള പൊലീസുകാര്‍ ചോദ്യം ചെയ്താല്‍ മതി ; നിര്‍ദേശവുമായി ജില്ലാ പൊലീസ് മേധാവി

കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഒരുതരത്തിലുമുള്ള മൂന്നാംമുറയും പാടില്ല
ക്ഷമയും വിവേകവുമുള്ള പൊലീസുകാര്‍ ചോദ്യം ചെയ്താല്‍ മതി ; നിര്‍ദേശവുമായി ജില്ലാ പൊലീസ് മേധാവി

കണ്ണൂര്‍ :  ആരെയെങ്കിലും കസ്റ്റഡിയിലെടുക്കേണ്ടി വന്നാല്‍ ക്ഷമവും വിവേകവുമുള്ള പൊലീസുകാര്‍ കൈകാര്യം ചെയ്താല്‍ മതിയെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഒരുതരത്തിലുമുള്ള മൂന്നാംമുറയും പാടില്ല. കഴിയുമെങ്കില്‍ എഎസ്‌ഐ, ഗ്രേഡ് എസ്‌ഐ തസ്തികയിലുള്ളവരായിരിക്കണം കസ്റ്റഡി സംഭവങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും എസ് പി നിര്‍ദേശിച്ചു. 

ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു  ജില്ലകളില്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ജില്ലയിലും പൊലീസ് മേധാവിയുടെ നിര്‍ദേശം ഇറങ്ങിയത്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ അറസ്റ്റ് നടപടികളിലേക്കു കടക്കേണ്ടതുള്ളു.

ഏതെങ്കിലും സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം. സ്‌റ്റേഷനുകളിലെ കസ്റ്റഡി സംഭവങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉടന്‍ തന്നെ ജില്ലാ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com