രാജ്യത്ത് ആദ്യം; ഇനിമുതല്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍; ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസവകുപ്പ്

 സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്
രാജ്യത്ത് ആദ്യം; ഇനിമുതല്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍; ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രീതിയാണ് കേരളത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം. കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മൂര്‍ത്ത ഭാവത്തില്‍ അവതരിപ്പിക്കാന്‍ ഇതുമൂലം കഴിയും. വിദ്യാര്‍ഥിക്കു ലഭിക്കുന്ന ഈ അനുഭവം എന്നും മനസ്സില്‍ തങ്ങിനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com