സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഇടപെടില്ലെന്ന് സുപ്രിം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്താണ് മാനേജ്‌മെന്റുകള്‍ സുപ്രിം കോടതിയില്‍ എത്തിയത്
സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഇടപെടില്ലെന്ന് സുപ്രിം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയം ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്താണ് മാനേജ്‌മെന്റുകള്‍ സുപ്രിം കോടതിയില്‍ എത്തിയത്. ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. അതിനു ശേഷം ആവശ്യമെങ്കില്‍ സുപ്രിം കോടതി ഇടപെടാമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതിയെ സമീപിക്കുന്നതിനായി ഹര്‍ജി പിന്‍വലിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സുപ്രിം കോടതി അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com