യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; മനക്കരുത്തില്‍ ബസ് പാടത്തേയ്ക്ക് ഓടിച്ചിറക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍; വീഡിയോ 

രുവനന്തപുരത്ത് നിന്നും മൈസൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലെ ഡ്രൈവര്‍ക്കാണ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; മനക്കരുത്തില്‍ ബസ് പാടത്തേയ്ക്ക് ഓടിച്ചിറക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍; വീഡിയോ 

കൊല്ലം: യാത്രക്കിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറുടെ മനക്കരുത്തില്‍ വന്‍ അപകടം ഒഴിവായി. തിരുവനന്തപുരത്ത് നിന്നും മൈസൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലെ ഡ്രൈവര്‍ക്കാണ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ മനക്കരുത്തില്‍ ബസ് കൃഷിയിടത്തിലേക്ക് ഓടിച്ചിറക്കി ഡ്രൈവര്‍ വന്‍ അപകടം ഒഴിവാക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ട ദൃശ്യങ്ങള്‍ കെഎസ്ആര്‍ടിസി കൊട്ടാരക്കര എന്ന പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ആനവണ്ടി എന്ന യൂട്യൂബ് ചാനലില്‍ ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ഓട്ടത്തിനിടെ ഗുണ്ടല്‍പ്പേട്ടിന് സമീപത്ത് വച്ചാണ് െ്രെഡവര്‍ക്ക്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ബസിന്റെ നിയന്ത്രണം തന്നെ നഷ്ടമായി. എന്നിട്ടും െ്രെഡവര്‍ സമീപത്തെ കൃഷിയിടത്തിലേക്ക് ബസ് ഓടിച്ചിറക്കുകയായിരുന്നു. കൃഷിയിടത്തിലെ സുരക്ഷയ്ക്ക് കെട്ടിയിരുന്ന കമ്പിവേലി തകര്‍ത്ത് പാടത്തേക്ക് ഇറങ്ങിയ ബസ് ചെളിയില്‍ പുതഞ്ഞതോടെ നില്‍ക്കുകയായിരുന്നു. യാത്രക്കാരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com