എസ്എഫ്‌ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളേ..; പഴയ എസ്എസ്‌ഐക്കാരിയുടെ കുറിപ്പ്, വിമര്‍ശനം

എസ്എഫ്‌ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളേ..; പഴയ എസ്എസ്‌ഐക്കാരിയുടെ കുറിപ്പ്, വിമര്‍ശനം
എസ്എഫ്‌ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളേ..; പഴയ എസ്എസ്‌ഐക്കാരിയുടെ കുറിപ്പ്, വിമര്‍ശനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിക്കുകയാണ്, കോളജിലെ മുന്‍ വൈസ് ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമായിരുന്ന ടിഎസ് മിനി ഈ കുറിപ്പില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ നിങ്ങളെന്ന് മിനി ഫെയ്‌സ്ബുക്കില്‍ എംഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. 

മിനിയുടെ കുറിപ്പ്: 

യൂണിവേഴ്‌സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ?

യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥയോര്‍ത്ത് ലജ്ജിക്കുന്നു.....
ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ...... നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ ....AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.

ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ........ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ.....അതിനനുവദിക്കൂ.....
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജില്‍ നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ..സര്‍ക്കാരെ...... അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ....

മാറ്റങ്ങള്‍സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്

റ്റി.എസ്.മിനി
യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്‌ചെയര്‍മാന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com