യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ചതായി എഐഎസ്എഫിന്റെ പ്രഖ്യാപനം

യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ചതായി എഐഎസ്എഫിന്റെ പ്രഖ്യാപനം
ടിവി ദൃശ്യം
ടിവി ദൃശ്യം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ചതായി എഐഎസ്എഫിന്റെ പ്രഖ്യാപനം. ഒരു ക്യാംപസില്‍ ഒരു സംഘടന മാത്രം പ്രവര്‍ത്തിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയില്‍ പ്രതിഷേധിച്ചു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണ് യൂണിറ്റ് രൂപീകരണ പ്രഖ്യാപനം.

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്നതെന്ന് എഐഎസ്എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ഥിയെ കുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട നസീം നേരത്തെ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണ്. പൊലീസുകാരന്‍ സസ്‌പെന്‍ഷനിലായപ്പോള്‍ നസീം നഗരത്തില്‍ സൈ്വര്യ വിഹാരം നടത്തുകയാണ്. ഇന്നലത്തെ അക്രമ സംഭവങ്ങളില്‍ പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ പ്രതി ചേര്‍ത്തു കേസെടുക്കണം. അതിനായി പ്രക്ഷോഭം നടത്തുമെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചിനെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്നും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോവാന്‍ വിസമ്മതിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അല്‍പ്പ സമയം നഗരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com