1.65 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍, മകളുടെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വന്നത് രണ്ട് വട്ടം

കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതിന്റെ പണം ബിഎസ്എന്‍എല്ലില്‍ നിന്ന് ലഭിച്ചിട്ട് വേണം മകളുടെ കല്യാണം നടത്താന്‍
1.65 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍, മകളുടെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വന്നത് രണ്ട് വട്ടം

തൃശൂര്‍: മകളുടെ കല്യാണം രണ്ട് വട്ടം മാറ്റിവെച്ചു. മൂന്നാമത്തെ വട്ടമാണ് മകളുടെ കല്യാണത്തിന് ഇപ്പോള്‍ തിയതി നിശ്ചയിച്ചിരിക്കുന്നത്, സെപ്തംബര്‍ ഒന്ന്. പക്ഷേ, അന്നും വിവാഹം നടക്കണം എങ്കില്‍ ബിഎസ്എന്‍എല്‍ കനിയണം. കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതിന്റെ പണം ബിഎസ്എന്‍എല്ലില്‍ നിന്ന് ലഭിച്ചിട്ട് വേണം മകളുടെ കല്യാണം നടത്താന്‍. 

തിരുവനന്തപുരം കരുമം പിഎം ഹൗസില്‍ എസ് അശോക് കുമാറിനാണ് കരാര്‍ ജോലികളുടെ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് വലയുന്നത്. പണം ചോദിച്ച് ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് ചെന്നപ്പോള്‍ ആണ്ടവനോട് ചോദിക്കൂ എന്ന മറുപടിയാണ് ലഭിച്ചത് എന്ന് അശോക് കുമാര്‍ പറയുന്നു. ബില്ലുകളെല്ലാം തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്കഴച്ചു. പണം പാസായി വരേണ്ടത് അവിടെ നിന്നാണ്. രണ്ട് രാജ്യസഭാ എംപിമാരേയും, മൂന്ന് ലോക്‌സഭാ എംപിമാരേയും കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ഇയാള്‍ പറയുന്നു. 

40 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തും, മൂത്തമകളുടെ സ്വര്‍ണം 20 ലക്ഷം രൂപയ്ക്ക് വിറ്റും, മകളുടെ കല്യാണത്തിന് കരുതിയ സ്വര്‍ണം 18 ലക്ഷം രൂപയ്ക്ക് പണയംവെച്ചുമാണ് കരാര്‍ തുകയ്ക്കുള്ള പണം കണ്ടെത്തിയത്. ജൂണ്‍ 12നാണ് ആദ്യം മകളുടെ വിവാഹം നിശ്ചയിച്ചത്. മെയ് 31ന് മുമ്പ് പണം കിട്ടുമെന്ന് വിശ്വസിച്ചായിരുന്നു ഇത്. ഓഡിറ്റോറിയം ഉള്‍പ്പെടെ എല്ലാം ബുക്ക് ചെയ്തു. 

എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ വിവാഹം ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി. പണം അപ്പോഴും ലഭിക്കാതെ വന്നതോടെ വിവാഹ തിയതി വീണ്ടും മാറ്റി. ഒപ്റ്റിക്കള്‍ ഫൈബര്‍ കേബിളിന്റെ കരാര്‍ ജോലികളാണ് ഇയാള്‍ ഏറ്റെടുത്തിരുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ കേബിളുകള്‍ 20 വര്‍ഷമായി ഇടുന്നത് അശോക് കുമാറാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com