'പുരാണകാലത്തെ അമ്പെയ്ത് കൊണ്ട് ഇന്ന് എന്തൊക്കെ പ്രയോജനങ്ങള്‍'; പരിഹാസവുമായി സേതു 

പുരാണകാലത്തെ അമ്പെയ്ത് കൊണ്ട് ഇന്ന് എന്തൊക്കെ പ്രയോജനങ്ങള്‍ എന്നതാണ് സേതു സോഷ്യല്‍മീഡിയയില്‍ കുറിച്ച ഒരു വാചകം
'പുരാണകാലത്തെ അമ്പെയ്ത് കൊണ്ട് ഇന്ന് എന്തൊക്കെ പ്രയോജനങ്ങള്‍'; പരിഹാസവുമായി സേതു 

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തുടങ്ങിയ അന്വേഷണം ഒന്നും രണ്ടും പ്രതികളുടെ പിഎസ്‌സി യോഗ്യത സംബന്ധിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ വധശ്രമക്കേസിലെ ഒന്നാം പ്രതി ആര്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും രണ്ടാം പ്രതി എ എന്‍ നസീമിന് 28-ാം റാങ്കും ലഭിച്ചതില്‍ ക്രമക്കേടുണ്ടോയെന്ന് എസ്പി റാങ്കിലുളള വിജിലന്‍സ് ഓഫീസറാണ് അന്വേഷിക്കുന്നത്.

ഇതിനിടെ ആര്‍ ശിവരഞ്ജിത്തിന് ഗ്രേസ് മാര്‍ക്ക് നേടികൊടുക്കാന്‍ കേരള സര്‍വകലാശാല വഴിവിട്ട ഇടപെടല്‍ നടത്തി എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അന്തര്‍ സര്‍വകലാശാല ആര്‍ച്ചറി മത്സരത്തില്‍ പങ്കെടുക്കാന്‍ നിശ്ചിത യോഗ്യത മാര്‍ക്ക് പിന്നിടണമെന്ന നിബന്ധനയില്‍ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ശിവരഞ്ജിത്തിന് കേരള സര്‍വകലാശാല ഇളവ് നല്‍കി എന്നാണ് പുറത്തുവരുന്ന വിവരം. ഈ മത്സര പങ്കാളിത്തതിന്റെ ബലത്തില്‍ പിഎസ് സിയുടെ പൊലീസ് റാങ്ക് പട്ടികയില്‍ ശിവരഞ്ജിത്തിന് ഗ്രേസ് മാര്‍ക്കും ലഭിച്ചു. 

ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസില്‍ ചേരാന്‍ കത്തിക്കുത്തിന് പുറമേ അമ്പെയ്ത്ത് യോഗ്യതയും വേണം എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പങ്കെടുത്ത് കൊണ്ട് എഴുത്തുകാരന്‍ സേതു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പുരാണകാലത്തെ അമ്പെയ്ത് കൊണ്ട് ഇന്ന് എന്തൊക്കെ പ്രയോജനങ്ങള്‍ എന്നതാണ് സേതു സോഷ്യല്‍മീഡിയയില്‍ കുറിച്ച ഒരു വാചകം. അമ്പെയ്ത് കേരളത്തിലെ ഒരു ആധുനിക മത്സരമാണ്. എങ്ങനെയാണ് വളരെ എളുപ്പത്തില്‍ ക്രിമിനലുകള്‍ പൊലീസ് സേനയില്‍ ചേരുന്നത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി എന്നതാണ് സേതുവിന്റെ മറ്റൊരു പരിഹാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com