ഇത്തവണ ജയം മാത്രമാണ് ലക്ഷ്യം; അരൂരിൽ തുഷാർ സ്ഥാനാർത്ഥിയായേക്കും

ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന അ​​രൂ​​രി​​ല്‍ ബിഡിജെഎ​​സ് ചെ​​യ​​ര്‍മാ​​ന്‍ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​യെ സ്ഥാ​​നാ​​ര്‍​​ഥി​​യാ​​ക്കാ​​ന്‍ എ​​ന്‍ഡിഎ യോ​​ഗ​​ത്തി​​ല്‍ ധാ​​ര​​ണ
ഇത്തവണ ജയം മാത്രമാണ് ലക്ഷ്യം; അരൂരിൽ തുഷാർ സ്ഥാനാർത്ഥിയായേക്കും

ആ​​ല​​പ്പു​​ഴ: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന അ​​രൂ​​രി​​ല്‍ ബിഡിജെഎ​​സ് ചെ​​യ​​ര്‍മാ​​ന്‍ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​യെ സ്ഥാ​​നാ​​ര്‍​​ഥി​​യാ​​ക്കാ​​ന്‍ എ​​ന്‍ഡിഎ യോ​​ഗ​​ത്തി​​ല്‍ ധാ​​ര​​ണ. ആ​​ല​​പ്പു​​ഴ​​യി​​ല്‍ എ​​ന്‍ഡിഎ ജി​​ല്ല നേ​​തൃ​​യോ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ന്ന ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍ച്ച​​യി​​ലാ​​ണ് ഈ ​​നി​​ര്‍ദേ​​ശ​​മു​​ണ്ടാ​​യ​​ത്. അ​​രൂ​​ര്‍ ബിഡിജെഎ​​സി​​ന് വേ​​ണ​​മെ​​ന്ന് നേ​​രത്തേ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞി​​രു​​ന്നു.

ആ ​​നി​​ല​​ക്കാ​​ണ് ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍ച്ച ന​​ട​​ന്ന​​ത്. അ​​രൂ​​ര്‍, കോ​​ന്നി, വ​​ട്ടി​​യൂ​​ര്‍ക്കാ​​വ് എ​​ന്നീ മൂ​​ന്ന് മ​​ണ്ഡ​​ല​​വും അ​​ഭി​​മാ​​ന പ്ര​​ശ്‌​​ന​​മാ​​യാ​​ണ് ബിജെപി വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.ബിഡി​​ജെഎ​​സി​​ന് സ്വാ​​ധീ​​ന​​മു​​ള്ള മ​​ണ്ഡ​​ല​​മാ​​യാ​​ണ് അ​​രൂ​​ര്‍ വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ട​​ത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത് ബിജെപി മല്‍സരിക്കാന്‍ ധാരണയായി. ഒരിടത്ത് സഖ്യകക്ഷിയായ ബിഡിജെഎസ് മല്‍സരിക്കും.തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. എന്‍ഡിഎയ്ക്ക് ബൂത്തു തലത്തില്‍ വരെ സമിതി രൂപീകരിക്കും. ഇവ ഓഗസ്റ്റ് 15 നകം നിലവില്‍ വരുമെന്നും കൃഷ്ണദാസ് അറിയിച്ചു.

വയനാട്ടിൽ രാഹുൽ ​ഗാന്ധിക്കെതിരെ മത്സരിച്ചപ്പോൾ കെട്ടിവെച്ച കാശുപോലും എൻഡിഎ സ്ഥാനാർത്ഥിയായ തുഷാറിന് ലഭിച്ചിരുന്നില്ല. ബിജെപി പ്രവർത്തകർ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നതായും ബിഡിജെഎസ് നേതാക്കൾ ആരോപിച്ചിരുന്നു, എന്നാൽ അരൂരിൽ സ്ഥാനാർത്ഥിയായി എത്തിയാൽ വിജയിക്കുമെന്നാണ് ബിഡിജെഎസിന്റെ കണക്ക് കൂട്ടൽ. മണ്ഡലത്തിൽ കെഎസ് രാധാകൃഷ്ണൻ നേടിയതിനെക്കാളും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. തുഷാർ സ്ഥാനാർത്ഥിയായി എത്തുന്നതോടെ എസ്എൻഡിപി യോ​ഗത്തിന്റെ പിന്തുണയും ലഭിക്കുമെന്നാണ് ബിജെപിയും കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com