മെട്രോ പുതിയ ദൂരത്തിലേക്ക് ; കാന്‍ഡി ലിവര്‍ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി ; ട്രയല്‍ റണ്‍ വിജയമെന്ന് കെഎംആര്‍എല്‍( വീഡിയോ)

കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഷനില്‍ നിന്നും കടവന്ത്ര വരെ ട്രയല്‍ റണ്‍ നടത്തി
മെട്രോ പുതിയ ദൂരത്തിലേക്ക് ; കാന്‍ഡി ലിവര്‍ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി ; ട്രയല്‍ റണ്‍ വിജയമെന്ന് കെഎംആര്‍എല്‍( വീഡിയോ)

കൊച്ചി : കൊച്ചി മെട്രോ പുതിയ ദൂരത്തിലേക്ക് കുതിക്കുന്നു. കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഷനില്‍ നിന്നും കടവന്ത്ര വരെ ട്രയല്‍ റണ്‍ നടത്തി. ഒന്നര കിലോമീറ്റര്‍ ദൂരമാണ് ട്രയല്‍ റണ്‍ നടത്തിയത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. 

കൊച്ചി സൗത്ത് റെയില്‍വേ ലൈനിന് മുകളിലെ കാന്‍ഡി ലിവര്‍ പാലത്തിലൂടെയായിരുന്നു പരീക്ഷണ ഓട്ടം. തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് കാന്‍ഡി ലിവര്‍. കാന്‍ഡി ലിവറിന്റെ ബല പരിശോധനയും നടത്തി. മണല്‍ ചാക്ക് നിറച്ച ബോഗികളുമായാണ് പാലത്തിന്റെ ബല പരീക്ഷണം നടത്തിയത്. 

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രയല്‍ റണ്‍. ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍, കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരീക്ഷണ ഓട്ടം നിരീക്ഷിച്ചു. വരും ദിവസങ്ങളിലും വേഗത കൂട്ടിയുള്ള ട്രയല്‍ റണ്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. എത്രയും വേഗം പുതിയ പാത തുറന്നുകൊടുക്കാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com