അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ്​ കോളജ്​ അടച്ചു പൂട്ടി വാഴവെക്കുകയാണോ ചെയ്​തത്; കോടിയേരി ബാലകൃഷ്ണൻ

വിദ്യാർഥി സമരമെന്ന്​ പറഞ്ഞ്​ എക്​സ്​ കെഎസ്​ യുക്കാരുടെ സമരമാണ്​ ഇപ്പോൾ നടക്കുന്നതെന്ന് കോടിയേരി
അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ്​ കോളജ്​ അടച്ചു പൂട്ടി വാഴവെക്കുകയാണോ ചെയ്​തത്; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: യൂണിവേഴ്​സിറ്റി കോളജി​ലുണ്ടായ എസ്​എഫ്​ഐ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട്​ കെഎസ്​ യു നടത്തുന്നത്​ രാഷ്​ട്രീയ സമരമാണെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. 

ഇന്ന്​ കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉന്നത വിജയം നേടുന്ന കോളജാണ്​ യുനിവേഴ്​സിറ്റി കോളജ്​. അത്​ അടച്ചു പൂട്ടണമെന്നും മ്യൂസിയമാക്കണമെന്നും ഫൈവ്​ സ്​റ്റാർ ഹോട്ടലാക്കണമെന്നുമുള്ള യുഡിഎഫ്​ നിലപാടിനോട് ഇടതുപക്ഷ മുന്നണിയോ സർക്കാരോ യോജിക്കുന്നില്ലെന്ന്​ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ്​ കോളജ്​ അടച്ചു പൂട്ടി വാഴവെക്കുകയാണോ ചെയ്​തതെന്ന്​ കോടിയേരി ചോദിച്ചു. കോളജ്​ അടച്ചു പൂട്ടാനുള്ള സമരം രാഷ്​ട്രീയ സമരമാണ്​. വിദ്യാർഥികൾ സമരം ചെയ്യുന്നതിനോട്​ ആരും എതിരല്ല. വിദ്യാർഥി സമരമെന്ന്​ പറഞ്ഞ്​ എക്​സ്​ കെ.എസ്​.യുക്കാരുടെ സമരമാണ്​ ഇപ്പോൾ നടക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com