പതിനെട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ചു; തിരിച്ചുവരവ്

എസ്എഫ്‌ഐ ഏകാധിപത്യം തുടരുന്ന കോളജുകളിലെല്ലാം യൂണിറ്റ് രൂപീകരിക്കുമെന്ന് കെഎസ്‌യു 
ഫോട്ടോ: ബിപി ദീപു
ഫോട്ടോ: ബിപി ദീപു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്‌യു യൂണിറ്റ് രൂപികരിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് നടത്തുന്ന നിരാഹാരപ്പന്തലില്‍ വെച്ചായിരുന്നു യൂണിറ്റ് രൂപികരിച്ചതായി പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രനെ യൂണിറ്റ് പ്രസിഡന്റായും ആര്യ എസ് നായരെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു. ഏഴംഗകമ്മറ്റിയാണ് രൂപികരിച്ചത്. 

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുന്നതിനായാണ് കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ച  തെന്നും എസ്എഫ്‌ഐയുടെ ഏകാധിപത്യം നടക്കുന്ന മറ്റ് കോളജുകളിലും യൂണിറ്റ് പ്രഖ്യാപിക്കുമെന്ന് അഭിജിത് പറഞ്ഞു. പുതുതായി തെരഞ്ഞടുക്കപ്പെട്ടവര്‍ക്ക് സമരപ്പന്തലില്‍ സ്വീകരണം നല്‍കി. 

യൂണിറ്റ് രൂപികരിച്ച ശേഷം കോളേജിലെത്തിയ കെഎസ് യുവിന്റെ ഭാരവാഹികള്‍ കൊടിമരം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. കോളജില്‍ നാളെ കൊടിമരം സ്ഥാപിക്കാനാണ് തീരുമാനം. യൂണിറ്റ് രൂപികരിച്ചതിന് പിന്നാലെ എസ്എഫ്‌ഐയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടാവാമെന്ന് എന്നാല്‍ അതിനെ ഭയക്കുന്നില്ലെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. 

പുതുതായി തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ നേരത്തെ എസ്എഫ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സംഘടനയുമായി സഹകരിച്ചതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com