യുവമോർച്ച മാർച്ചിൽ  സംഘർഷം; കല്ലേറ്; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചു; അഞ്ച് പ്രവർത്തകർക്ക് പരുക്ക്

ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
യുവമോർച്ച മാർച്ചിൽ  സംഘർഷം; കല്ലേറ്; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചു; അഞ്ച് പ്രവർത്തകർക്ക് പരുക്ക്

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഒരു വനിതയടക്കം അഞ്ച് പ്രവർത്തകർക്ക് പരുക്കേറ്റു.

ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും വീണ്ടും തിരിച്ചെത്തി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ പൊലീസ് വീണ്ടും കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ തിരിച്ചയച്ചത്. 

പിഎസ് സി പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചും ഇതില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുമാണ് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്  ശ്രീധരന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com