വയനാട്ടിൽ യുവതിക്കും ഭർത്താവിനും നടുറോഡില്‍ ക്രൂരമര്‍ദനം; മർദ്ദിച്ചത് ഓട്ടോ ഡ്രൈവർ  

അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജീവാനന്ദ് ആണ് ഇരുവരെയും മർദ്ദിച്ചത്
വയനാട്ടിൽ യുവതിക്കും ഭർത്താവിനും നടുറോഡില്‍ ക്രൂരമര്‍ദനം; മർദ്ദിച്ചത് ഓട്ടോ ഡ്രൈവർ  

കല്പറ്റ: വയനാട് അമ്പലവയലിൽ സ്ത്രീക്കും ഭർത്താവിനും നടുറോഡില്‍ ക്രൂരമര്‍ദനം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് മർദ്ദനത്തിനിരയായത്. സ്ഥലം കാണാനെത്തിയ ഇവരെ അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജീവാനന്ദൻ എന്നയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം. മർദ്ദനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. 

പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് അക്രമം നടന്നത്. എന്നാൽ സംഭവത്തില്‍ പരാതി കിട്ടാത്തതിനാൽ പൊലീസ് കേസെടുത്തില്ല. അതേസമയം, ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com