മഴക്കാലത്തെ ഊത്തപിടുത്തം വേണ്ട ; പിടി വീഴും ; ആറുമാസം തടവ് 

പുതുമഴയിൽ ഊത്ത പിടിക്കാൻ ഇറങ്ങുന്നവർ ജാഗ്രതൈ. അനധികൃതമായി ഊത്ത പിടിക്കുന്നവർ അഴിയെണ്ണും
മഴക്കാലത്തെ ഊത്തപിടുത്തം വേണ്ട ; പിടി വീഴും ; ആറുമാസം തടവ് 

കോട്ടയം : പുതുമഴയിൽ ഊത്ത പിടിക്കാൻ ഇറങ്ങുന്നവർ ജാഗ്രതൈ. അനധികൃതമായി ഊത്ത പിടിക്കുന്നവർ അഴിയെണ്ണും. അനധികൃത ഊത്ത പിടിത്തക്കാരെ പിടിക്കാൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി. ഈ സമയത്തെ മീൻ പിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്. വയർ  നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. മഴക്കാലത്ത് വ്യാപകമായി മീനുകളെ വേട്ടയാടുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെയാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്. 

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും  6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com