മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാവ് ശാസിച്ചു; പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു

ചൊവ്വാഴ്ച രാവിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ഹബീബിനെ മാതാവ് വഴക്കു പറഞ്ഞിരുന്നു
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാവ് ശാസിച്ചു; പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു

മഞ്ചേരി: പതിനൊന്നു വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ അമ്മ ശാസിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. എടവണ്ണ ചമ്പക്കുത്ത് പരേതനായ മുജീബ് റഹ്മാന്റെ മകന്‍ ഹബീബ് റഹ്മാന്‍(11) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ഹബീബിനെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിന് ശേഷം അമ്മയും മൂത്ത സഹോദരിയും ജോലിക്ക് പോയി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഹബീബ് സ്വന്തം മുറിയില്‍ കയറി ജനല്‍കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഹബീബിന്റെ മറ്റൊരു സഹോദരിയും ഈ സമയം വീട്ടിലുണ്ടായിരുന്നു എങ്കിലും അവര്‍ വിവരം അറിഞ്ഞില്ല. 

ജോലി കഴിഞ്ഞ് എത്തിയ മാതാവ് മകനെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുകൂടി വാതില്‍ ചവിട്ടി തുറപ്പിച്ചപ്പോഴാണ് മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹബീബിന്റെ പിതാവ് വൃക്കരോഗം മൂലം കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ വെച്ച് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com