വീടിന്റെ അടുപ്പില്‍ കൂറ്റന്‍ രാജവെമ്പാലയുടെ സുഖവാസം, പിടികൂടി

കക്കറ വായനശാലയ്ക്കു സമീപം മുതിരക്കുളയന്‍ മുഹമ്മദിന്റെ വീട്ടില്‍നിന്നാണ് എട്ട് അടി നീളമുള്ള രാജവെമ്പാല പിടിയിലാകുന്നത്
വീടിന്റെ അടുപ്പില്‍ കൂറ്റന്‍ രാജവെമ്പാലയുടെ സുഖവാസം, പിടികൂടി

മലപ്പുറം : വീടിന്റെ അടുപ്പില്‍ താമസം ഉറപ്പിച്ച രാജവെമ്പാലയെ പിടികൂടി. താമസമില്ലാത്ത വീടിന്റെ അടുപ്പില്‍ നിന്നുമാണ് കൂറ്റന്‍ രാജവെമ്പാല പിടിയിലാകുന്നത്. കക്കറ വായനശാലയ്ക്കു സമീപം മുതിരക്കുളയന്‍ മുഹമ്മദിന്റെ വീട്ടില്‍നിന്നാണ് എട്ട് അടി നീളമുള്ള രാജവെമ്പാല പിടിയിലാകുന്നത്. 

പാമ്പുപിടുത്തക്കാരന്‍ സി ടി അബ്ദുല്‍ അസീസാണ് രാജവെമ്പാലയെ പിടികൂടിയത്. നിലമ്പൂരില്‍നിന്ന് ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ വനപാലകരും എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com