'രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ മുരളീധരന്‍ ജീ യൂണിവേഴ്‌സിറ്റി കോളജ് മാറ്റുന്നത്?'

യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഇപ്പോഴുള്ളിടത്ത് നിന്ന് യൂണിവേഴ്‌സിറ്റി കോളജ് മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ കെ മുരളീധരന്‍ എംപിയെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. 
'രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ മുരളീധരന്‍ ജീ യൂണിവേഴ്‌സിറ്റി കോളജ് മാറ്റുന്നത്?'


തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഇപ്പോഴുള്ളിടത്ത് നിന്ന് യൂണിവേഴ്‌സിറ്റി കോളജ് മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ കെ മുരളീധരന്‍ എംപിയെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. 'യുപിഎ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ മുരളീധരന്‍ജീ യുഡിഎഫ് ജയിച്ച് യൂണിവേഴ്‌സിറ്റി കോളജ് മാറ്റുന്നതും'- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉടനെ യൂണിവേഴ്‌സിറ്റി കോളജ് മാറ്റി സ്ഥാപിക്കുമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം ഒരുപോലെ വിമര്‍ശിക്കപ്പെടേണ്ടതാണ്, നരേന്ദ്രമോദിക്കു പറ്റിയ ആളാണു പിണറായി വിജയന്‍. അതു കൊണ്ട് തിരുവനന്തപുരത്തിരുന്നു കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബുദ്ധിജീവികള്‍ തങ്ങളുടെ തൊട്ടുമുന്‍പിലുള്ള യൂണിവേഴ്‌സിറ്റി കോളജ് കൊലക്കളമാക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കൂടി തയാറാകണം. -മുരളധീരന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com