'രമ്യ പ്രായമുളള സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നു'; പ്രചാരണത്തിന് പിന്നിലെ സത്യം; വീഡിയോ 

വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി രമ്യ തന്നെക്കാളും പ്രായമുള്ള സ്ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നു എന്നതാണ് ചില പോസ്റ്റുകളുടെ തലവാചകം
'രമ്യ പ്രായമുളള സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നു'; പ്രചാരണത്തിന് പിന്നിലെ സത്യം; വീഡിയോ 

പാലക്കാട്: കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ് പൊതുജനത്തെ കൊണ്ട് കാല് പിടിപ്പിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ഒരു വീഡിയോ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കുന്നത്. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി രമ്യ തന്നെക്കാളും പ്രായമുള്ള സ്ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നു എന്നതാണ് ചില പോസ്റ്റുകളുടെ തലവാചകം. എന്നാല്‍ ഈ വിഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്നാണ്.

രമ്യ ഹരിദാസിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ലൈവ് വിഡിയോയിലെ ദൃശ്യങ്ങളാണിത്. തെരഞ്ഞെടുപ്പിലെ വിജയത്തിന് നന്ദി പറയാന്‍ എത്തിയപ്പോഴുള്ളതാണ് ദൃശ്യങ്ങള്‍. വിജയിച്ചെത്തിയ എംപിയെ തമിഴ് ജനങ്ങള്‍ ഏറെയുള്ള ഗ്രാമത്തില്‍ അവരുടെ ആചാരപ്രകാരമാണ് സ്വീകരിച്ചത്. 'തങ്കച്ചീ' എന്ന് സ്‌നേഹത്തോടെ വിളിച്ച നിങ്ങളുടെ മുന്നില്‍ വിജയിച്ച് വരാന്‍ കഴിഞ്ഞതില്‍ രമ്യ പ്രസംഗത്തില്‍ നന്ദി പറയുന്നുണ്ട്. 
 
താലത്തിലുള്ള ചന്ദനം തൊടീച്ചും അതിലെ വെള്ളം കാല്‍ച്ചുവട്ടിലൊഴിച്ചുമാണ് സ്ത്രീകള്‍  ആചാരപ്രകാരം രമ്യ ഹരിദാസിനെ സ്വീകരിച്ചത്. വെള്ളം കാല്‍ച്ചുവട്ടിലൊഴിക്കുന്ന വിഡിയോ പങ്കുവച്ച ശേഷം എംപി സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിച്ചു എന്ന തരത്തിലാണ്പ്രചാരണം. ചില ഫെയ്‌സ്ബുക്ക് പേജുകളില്‍ നിന്ന് വീഡിയോ പങ്കുവെച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.  ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ ശേഷം വന്‍ സൈബര്‍ ആക്രമണമാണ് രമ്യാ ഹരിദാസിനെതിരെ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com