അമ്മയുടെ കൈയില്‍ നിന്നും ഒന്നരവയസുകാരന്‍ റോഡില്‍ തെറിച്ചുവീണു; ദാരുണാന്ത്യം

പനി ബാധിച്ച കുട്ടിയെ കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുമ്പോഴാണ് അപകടം
അമ്മയുടെ കൈയില്‍ നിന്നും ഒന്നരവയസുകാരന്‍ റോഡില്‍ തെറിച്ചുവീണു; ദാരുണാന്ത്യം

കോഴിക്കോട്: അമ്മയുടെ കൈയ്യില്‍ നിന്നും റോഡിലെക്ക് തെറിച്ചുവീണ ഒന്നര വയസ്സുകാരന്‍ ഓട്ടോറിക്ഷ തട്ടി മരിച്ചു. പേരാമ്പ്ര എരവട്ടൂര്‍ കൈപ്രം ഗണപതികണ്ടി രാഗേഷ് കുറ്റിയാടി കരണ്ടോട് തങ്കേക്കണ്ടി പ്രിയ ദമ്പതികളുടെ മകന്‍ ഹരി ക്യഷ്ണനാണ് (ഒന്നര വയസ്സ്) മരിച്ചത്. തിങ്കളാഴ്ചയാണ് കുറ്റിയാടി  പേരാമ്പ്ര റോഡിലാണ് അപകടം.

പനി ബാധിച്ച കുട്ടിയെ കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുമ്പോഴാണ് അപകടം. മരണപ്പെട്ട ഹരി ക്യഷ്ണന്‍ രാഗേഷ് പ്രിയ ദമ്പതികളുടെ ഏകമകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com