മിസ്‌കോളിലൂടെ പരിചയപ്പെട്ട ഐടിഐ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആഭരണങ്ങള്‍ ഊരിയെടുത്തു; മറ്റൊരു യുവതിയുമായി വിവാഹം; അഞ്ച് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

മിസ്‌കോളിലൂടെ പരിചയപ്പെട്ട ഐടിഐ വിദ്യാര്‍ത്ഥിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വ്യാജേന എറണാകുളമെത്തിച്ച് പല ലോഡ്ജുകളിലും മാറിമാറിത്താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. 
മിസ്‌കോളിലൂടെ പരിചയപ്പെട്ട ഐടിഐ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആഭരണങ്ങള്‍ ഊരിയെടുത്തു; മറ്റൊരു യുവതിയുമായി വിവാഹം; അഞ്ച് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

തിരുവനന്തപുരം: ഇരുപതുകാരിയെ ഫോണിലൂടെ പരിചയപ്പെട്ട് വിവാഗവാഗ്ദാനം നല്‍കി പിഡിപ്പിച്ച കേസിലെ പ്രതി അഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍. കണ്ണൂര്‍ സ്വദേശി സാജന്‍ ആണ് അറസ്റ്റിലായത്.

2015 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മിസ്‌കോളിലൂടെ പരിചയപ്പെട്ട ഐടിഐ വിദ്യാര്‍ത്ഥിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വ്യാജേന എറണാകുളമെത്തിച്ച് പല ലോഡ്ജുകളിലും മാറിമാറിത്താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ആഭരണങ്ങള്‍ വിറ്റ് മടങ്ങി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സിഐയുടെ അന്വേഷണത്തില്‍ എറണാകുളത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിയുന്നത്. പൊലീസ് ഇയാളെ തിരക്കി കണ്ണൂരില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. 

രണ്ടുവര്‍ഷമായി കണ്ണൂരില്‍ മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ താമസിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കണ്ണൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാള്‍  സമാനരീതിയില്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുന്നതിലേക്കായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com