കരച്ചില്‍ കേട്ട് ഓടിവന്നപ്പോള്‍ കണ്ടത് യജമാനനെ ആക്രമിക്കുന്ന കരടിയെ; മൂന്നു നായ്ക്കള്‍ ഒന്നിച്ചു പൊരുതി; കരടിയെ തുരത്തി

പേടിച്ചുള്ള നിലവിളിച്ചി കേട്ട് എത്തിയ മൂന്ന് നായ്ക്കള്‍ കരടിയെ തുരത്തുകയായിരുന്നു
കരച്ചില്‍ കേട്ട് ഓടിവന്നപ്പോള്‍ കണ്ടത് യജമാനനെ ആക്രമിക്കുന്ന കരടിയെ; മൂന്നു നായ്ക്കള്‍ ഒന്നിച്ചു പൊരുതി; കരടിയെ തുരത്തി

തിരുവനന്തപുരം; യജമാനനെ കരടിയുടെ ആക്രമണത്തില്‍ രക്ഷിച്ച് വളര്‍ത്തുനായ്ക്കള്‍. ആരുവായ്‌മൊഴി ചെമ്പകരാമന്‍പുതൂര്‍ സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കരടിയുടെ ആക്രമണത്തില്‍  നിന്നു വളര്‍ത്തുനായ്ക്കള്‍ രക്ഷിച്ചത്. തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ദേവസഹായത്തെ പെട്ടെന്നാണ് കരടി ആക്രമിച്ചത്. പേടിച്ചുള്ള നിലവിളിച്ചി കേട്ട് എത്തിയ മൂന്ന് നായ്ക്കള്‍ കരടിയെ തുരത്തുകയായിരുന്നു. 

പൊയ്‌ഗൈഡാമിന്റെ താഴ്‌വാരത്തിലെ പുരയിടത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മാവും കശുമാവും കൃഷി ചെയ്യുന്ന പുരയിടത്തില്‍ തന്റെ 3 വളര്‍ത്തു നായ്ക്കളുമൊത്തു പോയതായിരുന്നു ദേവസഹായം. തന്റെ ഉടമസ്ഥനെ ആക്രമിക്കുന്നതുകണ്ട നായ്ക്കള്‍ കരടിയെ നേരിടുകയായിരുന്നു. 

നായ്ക്കളുടെ ആക്രമണം  ചെറുത്തു നില്‍ക്കാനാവാതെ കരടി ഓടി മറഞ്ഞു. തുടര്‍ന്ന് ദേവസഹായം ഫോണിലൂടെ ബന്ധുക്കളെ വിവരമറിയിച്ചു. വനപാലകരും നാട്ടുകാരുമെത്തി കരടിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ദേവസഹായത്തെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com