എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല; ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

നിപ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, സ്ഥിരീകരിച്ചാല് നേരിടാന്‍ ആവശ്യമായ മരുന്നുകളുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ സ്ഥിരീകരിച്ചിട്ടില്ല 
എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല; ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണ നടപടി മാത്രമാണ്. നിപ സ്ഥിരീകരിച്ചാല്‍ ഭയപ്പടേണ്ട സാഹചര്യമില്ല. വളരെ പെട്ടന്ന് തന്നെ മെഡിസിന്‍ കൊടുക്കാന്‍ കഴിയും. ആവശ്യമായ മരുന്ന് സ്‌റ്റോക്കുണ്ടെന്ന് കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംശയം തോന്നിയ ആളുടെ രക്തസാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. സകല പകര്‍ച്ച വ്യാധികളും പടരുന്ന സാഹചര്യമാണ്. അതുകൊണ്ട് ആരോഗ്യവകുപ്പ് പറയുന്ന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശൈലജ  ടീച്ചര്‍ പറഞ്ഞു. 

നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എറണാകുളം ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. സംശയം തോന്നിയാല്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. രിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമാണ്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

എറണാകുളത്ത് നിപ സ്ഥിരീകരിച്ചു എന്ന തരത്തില്‍ രാവിലെ മുതല്‍ ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇതോടെ ജനം പരിഭ്രാന്തിയിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഔദ്യോഗികമായി ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com