'യുവ സിപിഎം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു;പിന്നെ അത് സൈബര്‍ ലോകം കയ്യടക്കുന്നു'; കെ സുരേന്ദ്രന്‍; കുറിപ്പ്

ഒടുവില്‍ ആര്‍ക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു
'യുവ സിപിഎം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു;പിന്നെ അത് സൈബര്‍ ലോകം കയ്യടക്കുന്നു'; കെ സുരേന്ദ്രന്‍; കുറിപ്പ്

കൊച്ചി: മാധ്യമങ്ങളുടെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും അവരുടെ വെബ് ടീമിന്റെ സൈബര്‍ ആക്രമങ്ങള്‍ക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തില്‍ മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധവുമുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയെ കുറിച്ച് ഇല്ലാ കഥകള്‍ മെനയുകയാണ് ചാനലുകളുടെയും പത്രങ്ങളുടെയും വെബ് പേജുകളെന്നും അദ്ദേഹം പറയുന്നു.

ഗ്രഹാം സ്‌ടെയിന്‍സിന്റേയും കുടുംബത്തിന്റെ കൊലപാതകത്തില്‍ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന നിലയിലായിരുന്നു വാര്‍ത്തകളെല്ലാം. കൊല നടക്കുമ്പോള്‍ അദ്ദേഹം വിഎച്ച്പി നേതാവായിരുന്നു എന്നതാണ് വാര്‍ത്തയ്ക്കാധാരം. കൊലക്കേസ്സ് അന്വേഷിച്ചത് ബിജെപി സര്‍ക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്‌റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതുമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. വാധ്വാ കമ്മീഷന്‍ ഈ കേസ്സില്‍ ഉന്നതനായ ഒരു വിഎച്ച്പി നേതാവിനെക്കുറിച്ചും റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിക്കുന്നുമില്ല. പിന്നെ എങ്ങനെ ഇപ്പോള്‍ ഇരുപതു വര്‍ഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാര്‍ത്ത വരുന്നു? ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകള്‍ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജില്‍ കൊടുക്കുന്നു. യുവ സിപിഎം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബര്‍ ലോകം കയ്യടക്കുന്നു. ഒടുവില്‍ ആര്‍ക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നുവെന്ന സുരേന്ദ്രന്‍ 


മാധ്യമങ്ങളുടെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും അവരുടെ വെബ് ടീമിന്റെ സൈബര്‍ ആക്രമങ്ങള്‍ക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തില്‍ മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധവുമുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യന്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച ക്രിമിനല്‍ കേസ്സുകളുടെ വിവരങ്ങളാണ്. അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യന്‍ ഒറീസ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എം. പിയാവുകയും ഇപ്പോള്‍ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പേജില്‍ അദ്ദേഹത്തിന്റെ ഭൂതകാലം അത്ര നല്ലതല്ലെന്ന ദുസ്സൂചന നല്‍കുന്ന തരത്തില്‍ ഒരു വാര്‍ത്ത ഇടയ്ക്കു കാണുകയുണ്ടായി. ദി വയറും ചില ഇടതു ജിഹാദി ഓണ്‍ലൈന്‍ മാധ്യമങ്ങളും സമാനമായ വാര്‍ത്ത നല്‍കിയതു കണ്ടു. ഗ്രഹാം സ്‌ടെയിന്‍സിന്റേയും കുടുംബത്തിന്റെ കൊലപാതകത്തില്‍ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന നിലയിലായിരുന്നു വാര്‍ത്തകളെല്ലാം. കൊല നടക്കുമ്പോള്‍ അദ്ദേഹം വി. എച്ച്. പി നേതാവായിരുന്നു എന്നതാണ് വാര്‍ത്തയ്ക്കാധാരം. കൊലക്കേസ്സ് അന്വേഷിച്ചത് ബി. ജെ. പി സര്‍ക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്‌റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതുമാണ്. വാധ്വാ കമ്മീഷന്‍ ഈ കേസ്സില്‍ ഉന്നതനായ ഒരു വി. എച്ച്. പി നേതാവിനെക്കുറിച്ചും റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിക്കുന്നുമില്ല. പിന്നെ എങ്ങനെ ഇപ്പോള്‍ ഇരുപതു വര്‍ഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാര്‍ത്ത വരുന്നു? ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകള്‍ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജില്‍ കൊടുക്കുന്നു. യുവ സി. പി. എം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബര്‍ ലോകം കയ്യടക്കുന്നു. ഒടുവില്‍ ആര്‍ക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു. പറയുന്നത് അവാസ്തവമോ അതിശയോക്തിയോ അല്ല. ഈയടുത്ത കാലത്ത് മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്നവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കല്‍ ബാക്ക് ഗ്രൗണ്ടും വെറുതെ ഒന്നു പരിശോധിക്കുകയുണ്ടായി. ഒരു പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചു പോയി. എല്ലാം ഒരേ നിറമുള്ളവര്‍. ഒന്നാന്തരം പരിശീലനം കിട്ടിയവര്‍. അന്വേഷിച്ചപ്പോള്‍ മനസ്സിലായി ഇതൊന്നും അത്ര വലിയ കാര്യമല്ല കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചാനല്‍ റിപ്പോര്‍ട്ടേഴ്‌സിന്റെ നിയമനത്തില്‍ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിര്‍ബന്ധം. വിദൂര ബന്ധത്തില്‍പ്പോലും ഒരു സംഘിയാവരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com