ഫ്ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും പിടിവിട്ട് താഴേക്ക് ; രണ്ടര വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കാന്റീനിലെ ജീവനക്കാരനുമായ ധരംസിങ്ങിന്റെ മകനാണ് ആദിക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്
ഫ്ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും പിടിവിട്ട് താഴേക്ക് ; രണ്ടര വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍: ഫ്ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും താഴേക്കു വീണ രണ്ടര വയസ്സുകാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കാന്റീനിലെ ജീവനക്കാരനുമായ ധരംസിങ്ങിന്റെ മകനാണ് ആദിക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആദിക്കിന് നെറ്റിയില്‍ ചെറിയൊരു മുറിവ് മാത്രമേയുള്ളൂ. നന്നായി മണലുള്ള മുറ്റത്തേക്ക് കമിഴ്ന്നുവീണതാണ് കുട്ടിക്ക് രക്ഷയായത്. 

ഗുരുവായൂരിനടുത്ത് തിരുവെങ്കിടം കൃഷ്ണപ്രിയ ഫ്ലാറ്റിലെ മൂന്നാംനിലയിലാണ് ധരംസിങും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച കാലത്ത് വരാന്തയില്‍ അനിയത്തി ഗുഡികയോടൊപ്പം കളിക്കുന്നതിനിടെ തൂണിലൂടെ മുകളിലേക്ക് കയറാന്‍ നോക്കിയ ആദിക് കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. 

ശബ്ദം കേട്ട് അമ്മ ആത്തിയും അയല്‍വാസികളായ നാരായണനും സെല്‍വിയുമെല്ലാം നിലവിളിയോടെ താഴേയ്ക്ക് കുതിച്ചു. മണ്ണില്‍ മുഖം പൂഴ്ത്തി വീണുകിടന്ന ആദിക് ഒന്നും സംഭവിക്കാത്തമട്ടില്‍ മെല്ലെ എഴുന്നേറ്റു. അരുതാത്തത് എന്തോ ചെയ്തുപോയെന്ന ഭാവത്തോടെ ആ കുട്ടി എല്ലാവരെയും നോക്കി. ഉടന്‍ തന്നെ കുഞ്ഞിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ ഒടിവോ ചതവോ കണ്ടില്ല. നെറ്റിയിലെ മുറിവ് കെട്ടിയശേഷം വീട്ടിലേക്ക് മടങ്ങി. അദ്ഭുതകരമായി രക്ഷപ്പെട്ട ആദിക്കിനെ കാണാന്‍ അയല്‍ക്കാരുടെ തിരക്കാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com