നിപ; സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരേ കേസ്

വ്യാജ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരേയും പ്രതി ചേര്‍ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; നിപയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്ത്. 

വ്യാജ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരേയും പ്രതി ചേര്‍ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വ്യാജ പോസ്റ്റുണ്ടാക്കി ഷെയര്‍ ചെയ്ത ആളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസ്. നിപ്പ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ വ്യാജ പ്രചരണം നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പല സ്ഥലങ്ങളിലുള്ളവര്‍ക്ക് നിപ സ്ഥിരീകരിച്ചെന്നും കോഴിയില്‍ നിപ കണ്ടെത്തിയെന്നും പറഞ്ഞുള്ള നിരവധി പോസ്റ്റുകളാണ് വാട്ട്‌സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും ഷെയര്‍ ചെയ്യപ്പെടുന്നത്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ഇത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com